മണാട്ടി പാലം; ടെൻഡറിന് അനുമതി

 


തടിക്കടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി പുഴയ്ക്ക് കുറുകെ നിർമിക്കാൻ ഒരുങ്ങുന്ന പാലത്തിന് ടെൻഡർ അനുമതിയായതോടെ ഒരു ഗ്രാമത്തിന്‍റെ സ്വപ്നമാണ് പൂവണിയുന്നത്.


മണാട്ടി പ്രദേശവാസികള്‍ മിമ്ബറ്റി, ബാലുപുരം വായാട്ട്പറമ്പ്, ചാണോക്കുണ്ട്, ചപ്പാരപ്പടവ്, തളിപ്പറമ്ബ്, പരിയാരം മെഡിക്കല്‍ കോളജ്, ബാലപുരം എന്നീ സമീപപ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുകയാണ്. 


മണാട്ടി പുഴയ്ക്ക് കുറുകെ പാലമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ മുളകള്‍ കൊണ്ട് നിർമിച്ച താത്കാലിക പാലത്തിലൂടെ ഏറെ സാഹസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. 6.89 കോടി രൂപയ്ക്കാണ് ടെൻഡർ അനുമതി ആയിരിക്കുന്നത്. ഏഴരമീറ്റർ ഉയരത്തിലും 50 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുക. മണാട്ടി പുഴയുടെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ചത് നാട്ടുകാർ നിർമിക്കുന്ന മുളപ്പാലം ആയിരുന്നു പ്രദേശവാസികള്‍ക്ക് ഏക ആശ്രയം. 


ബാലപുരത്തുനിന്നും വളരെ എളുപ്പത്തില്‍ മണാട്ടി വഴി നെല്ലിപ്പാറ എത്തിച്ചേരാനുള്ള റോഡും പുഴയ്ക്ക് അക്കരെയുണ്ട്. മണാട്ടിയില്‍ പാലം യാഥാർഥ്യമാകുന്നതോടെ സ്കൂ‌ള്‍ കുട്ടികള്‍ക്ക് തടിക്കടവ്, കരിങ്കയം, നെല്ലിപ്പാറ, വായാട്ടുപറമ്ബ് സ്കൂളുകളിലേക്കും പ്രദേശവാസികള്‍ക്ക് തളിപ്പറമ്ബ്, പരിയാരം, ബാലപുരം, വായാട്ടുപറമ്ബ്, ചാണോക്കുണ്ട് എന്നിവിടങ്ങളിലേക്കും വളരെ വേഗത്തില്‍ എത്തിച്ചേരാൻ കഴിയും.

Post a Comment

Previous Post Next Post