സംസ്ഥാനത്ത് രണ്ടാഴ്ചയായി അടിക്കടി കോഴിവില കുതിക്കുകയാണ്. ജനുവരി അവസാനത്തോടെ 140-150 രൂപ ചില്ലറ വില്പനയിലുണ്ടായിരുന്ന ബ്രോയിലർ കോഴിവില ചൊവ്വാഴ്ച 220 രൂപ വരെയെത്തി. ഇതേ കാലയളവിൽ 110-120 രൂപയുണ്ടായിരുന്ന ലഗോൺ കോഴിക്ക് 170-180 രൂപയാണിപ്പോൾ മാർക്കറ്റിൽ. ചൂട് കൂടുന്നതിനാൽ ഫാമുടമകൾ ഉദ്പാദനം കുറച്ച് കൃത്രിമമായി വില വര്‍ധിപ്പിക്കുകയാണെന്നാണ് വിലയിരുത്തൽ. മത്സ്യ ലഭ്യത കുറഞ്ഞതും കോഴിവില ഉയരാൻ കാരണമാണ്.

Post a Comment