ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരു:ബംഗളൂരു കമ്മനഹള്ളിയില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാർഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി.
ജി. ജേക്കബ് (21), വിഷ്ണുകുമാർ. എസ് (25)എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ബൈക്കിടിച്ച്‌ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Post a Comment

Previous Post Next Post