തദ്ദേശവാസികള്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു


ചപ്പാരപ്പടവ്: എളമ്ബേരം പാറ നാടുകാണി കിൻഫ്ര പാർക്ക് സി ബ്ലോക്കില്‍ പ്രവർത്തിക്കുന്ന ഷാല്‍ക്കോസ് അലുമിനിയം കമ്ബനിക്കെതിരേ സത്യാഗ്രഹവുമായി തദ്ദേശവാസികള്‍.

കന്പനിയില്‍ നിന്നും ഉയരുന്ന കറുത്ത പുക വിവിധ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാടുകാണി , എളമ്ബേരംപാറ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ യാതൊരു അംഗീകാരമില്ലാതെയാണ് കമ്ബനി പ്രവർത്തിക്കുന്നതെന്നാണ് വിവരാവകാശ മറുപടിയില്‍ നിന്നും ലഭിച്ചതെന്നാണ് സമരസമിതി അംഗങ്ങള്‍ പറയുന്നത്.

അലൂമിനിയം സ്ക്രാപ്പ് ഉരുക്കുമ്ബോള്‍ ഉണ്ടാവുന്ന കട്ടികൂടിയ കറുത്ത പുകയും ദുർഗന്ധവും പരിസരവാസികള്‍ക്ക് ദുരിതമാകുകയും ശ്വാസതടസം ,അലർജി, ആസ്മ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് പ്രത്യക്ഷ സമരങ്ങളുമായി ഗ്രാമവാസികള്‍ രംഗത്തിറങ്ങിയത്. 

എന്നാല്‍ മലിനീകരണ നിയന്ത്രണ ബോർഡിന്‍റേയും , കിൻഫ്ര വ്യവസായ പാർക്കിന്‍റേയും എല്ലാവിധ അനുമതിയോടും കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് കിൻഫ്ര അധികൃതർ പറയുന്നത്. 

സമരത്തിന് കെ.വി. രാഘവൻ, വി.സി. മുസമ്മില്‍ , ബാലകൃഷ്ണൻ നാടുകാണി, കെ.ഇ. കരുണാകരൻ , സൂര്യ സോമൻ, അലി മങ്കര, ഉസ്മാൻ അമാനി, എം.ബി. അബ്ദുള്ള എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post