നടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

കൊച്ചി: കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി.


ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്.

ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിനാണ് (31) പരിക്കേറ്റത്.

പാലാരിവട്ടം പോലീസാണ് എഫ്‌ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. രജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടീസ് കൈപ്പറ്റിയതിന്‍റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post