തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ച് റെയില്‍വേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
മിനിമം ചാർജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങി.
കോവിഡ് ലോക്‌ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകള്‍ എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
എന്നാല്‍ ഉത്തരവു ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവില്‍ ഈ ടിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നുമാണു തിരുവനന്തപുരം ഡിവിഷൻ പറയുന്നത്.
രണ്ടു ദിവസം മുൻപാണ് നോർത്തേണ്‍ റെയില്‍വേ നിരക്കില്‍ മാറ്റം വരുത്തിയത്. ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നിരക്കില്‍ മാറ്റം വരുത്തുമെന്നാണു റെയില്‍വേ അറിയിച്ചത്.

Post a Comment