ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മാവേലിക്കരയിൽ സിഎ അരുൺ കുമാർ, തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് സ്ഥാനാർഥികൾ. കൗൺസിൽ യോഗം ചേർന്നതിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 20ൽ 20 സീറ്റുകളും LDF ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post