വടകരയില്‍ ശൈലജ, കണ്ണൂര്‍ പിടിക്കാൻ എം.വി. ജയരാജൻ; സ്ഥാനാര്‍ഥികളെ തീരുമാനിച്ച്‌ സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാർശകള്‍ കൂടി പരിഗണിച്ച്‌ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.


രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വടകരയില്‍ മുൻ മന്ത്രി കെ.കെ.ശൈലജ ആണ് മത്സരിക്കുക. ചാലക്കുടിയില്‍ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയില്‍ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവരുടെ പേരുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്ത് ഇറങ്ങും.

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇങ്ങനെ:

ആറ്റിങ്ങല്‍- വി.ജോയ്

പത്തനംതിട്ട- ടി.എം.തോമസ് ഐസക്

കൊല്ലം- എം.മുകേഷ്

ആലപ്പുഴ- എ.എം.ആരിഫ്

എറണാകുളം- കെ.ജെ.ഷൈൻ

ഇടുക്കി- ജോയ്സ് ജോർജ്

ചാലക്കുടി- സി.രവീന്ദ്രനാഥ്

പാലക്കാട്- എ.വിജയരാഘവൻ

ആലത്തൂർ- കെ.രാധാകൃഷ്ണൻ

പൊന്നാനി- കെ.എസ്.ഹംസ

മലപ്പുറം- വി.വസീഫ്

കോഴിക്കോട്- എളമരം കരീം

കണ്ണൂർ- എം.വി.ജയരാജൻ

വടകര- കെ.കെ.ശൈലജ

‌കാസർകോട്- എം.വി.ബാലകൃഷ്ണൻ.

Post a Comment

Previous Post Next Post