കണ്ണൂര്‍ :പയ്യാവൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ മാവോയിസ്റ്റ് പിടിയില്‍. ചിക്കമംഗളൂര്‍ സ്വദേശി സുരേഷാണ് പിടിയിലായത്.
സുരേഷിനെ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ കടന്നുകളയുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് കാട്ടാന ആക്രമണമുണ്ടായതെന്നും സുരേഷിനെ ജനവാസമേഖലയിലെത്തിച്ച ശേഷം മറ്റുള്ളവര്‍ രക്ഷപ്പെടുകയുമായിരുന്നെന്നാണ് സൂചന.
ഇന്ന് വൈകിട്ട് 4.30 ഓടെയാണ് പത്തംഗ സംഘം കാട്ടാനയാക്രമണത്തില്‍ പരുക്കേറ്റെന്ന് കരുതുന്ന മാവോയിസ്റ്റ് സംഘത്തിലെ സുരേഷ് എന്ന സംഘാംഗത്തെയുമായി പയ്യാവൂര്‍ കാഞ്ഞിരംകൊല്ലി കോളനിക്ക് മുകളിലുള്ള ചിറ്റാരിക്കല്‍ കോളനിയില്‍ എത്തിയത്. പരുക്കേറ്റ സംഘാംഗത്തെ കോളനിയിലെ ഒരു വീട്ടില്‍ കിടത്തിയ മാവോവാദി സംഘം അരമണിക്കൂര്‍ കോളനിയില്‍ തങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങിയതായാണ് സൂചന. വിവരമറിഞ്ഞ് പയ്യാവൂര്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Post a Comment