വന്യമൃഗ ആക്രമണം; വയനാട്ടില്‍ LDF,BJP,UDF ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

കല്‍പ്പറ്റ: വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താല്‍ ആരംഭിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍.

20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ മാത്രം മരിച്ച സാഹചര്യത്തിലാണ് മുന്നണികള്‍ ഹർത്താല്‍ ആഹ്വാനംചെയ്തിട്ടുള്ളത്. വാഹനഗതാഗതം പൂർണമായി സ്തംഭിപ്പിക്കുമെന്നാണ് ഹർത്താലനുകൂലികള്‍ അറിയിച്ചിട്ടുള്ളത്.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം സ്വദേശി പോളിന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായി. തുടർന്ന് മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post