സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനത്തിന് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

മുഖ്യമന്ത്രിയേയും വിടാതെ എ.ഐ ക്യാമറ. നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനും പിഴയിട്ട് മോട്ടോ വാഹന വകുപ്പ്.

മുഖ്യമന്ത്രിയുടെ കിയാ കാറിന്റെ നിയമലംഘനം എഐ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. നവകേരള സദസ്സിനിടെയുള്ള യാത്രയിലായിരുന്നു നിയമലംഘനം നടത്തിയത്.

മുന്‍സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാണ് പിഴയിട്ടത്. 500 രൂപയാണ് പിഴ തുക. വാഹന വ്യൂഹത്തിലെ കിയ കാര്‍ണിവല്‍ വാഹനത്തിനാണ് പിഴ ഈടാക്കിയത്. മുണ്ടക്കയം – കുട്ടിക്കാനം റൂട്ടില്‍ സഞ്ചരിക്കവെയാണ് ഐ ഐക്യാമറ നിയമലംഘനം പിടിച്ചത്. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരള ബസ്സിലാണ് മുഖ്യമന്ത്രി ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post