തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി. ബീഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്നാണ് ദമ്പതികളുടെ മൊഴി. മേരി എന്നാണ് കുഞ്ഞിന്റെ പേര്. സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. കുട്ടിക്കായി പൊലീസിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് വ്യാപക തിരച്ചിൽ നടക്കുകയാണ്.
തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
Alakode News
0
Post a Comment