കനത്ത മഴയില്‍ വാട്ടുകപ്പ നശിച്ചു

തിരുമേനി: കനത്ത മഴയില്‍ മലയോരത്ത് വാട്ടുകപ്പയും അടയ്ക്കയും വ്യാപകമായി നശിച്ചു. തിരുമേനിയിലെ ഇടക്കര വില്‍സന്‍റെ വാട്ടി ഉണങ്ങാൻ ഇട്ട രണ്ടു ക്വിന്‍റല്‍ കപ്പയാണു മഴ നനഞ്ഞ് നശിച്ചത്.
നിരവധി കര്‍ഷകരുടെ അടയ്ക്കയും നനഞ്ഞു. കൊപ്ര, കാപ്പിക്കുരു എന്നിവ ഉണങ്ങിയെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. വിലത്തകര്‍ച്ചയും വന്യമൃഗശല്യവും കാരണം ദുരിതത്തിലായ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ് കാലം തെറ്റി പെയ്യുന്ന മഴ.

Post a Comment

Previous Post Next Post