75 രൂപയ്ക്ക് 4 പേര്‍ക്ക് സിനിമ കാണാം; തുക കുറച്ച് സര്‍ക്കാര്‍ OTT

 


സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്പേസില്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത്  75 രൂപയാക്കി. 75 രൂപയ്ക്ക് ഇനി മുതൽ നാലു പേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്‌ക്ക്ടോപ് എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണ് സി സ്‌പേസ്.

75 രൂപയ്ക്ക് 4 പേര്‍ക്ക് സിനിമ കാണാം; തുക കുറച്ച് സര്‍ക്കാര്‍ OTT

Post a Comment

Previous Post Next Post