മകള്‍ ഭാഗ്യയുടെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് നടൻ സുരേഷ് ഗോപി. എന്‍റെ മക്കള്‍ വിവാഹിതരായെന്നും തുടര്‍ന്നും പ്രാര്‍ഥനകള്‍ ഇവര്‍ക്കൊപ്പം വേണമെന്നുമാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തന്‍റെ മക്കളുടെ വിവാഹം നടത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങളുടെ ചിത്രങ്ങളാണ് സുരേഷ് ഗോപി പങ്കുവച്ചത്.
ഇന്ന് രാവിലെ 8.45നായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ വിവാഹമാണിത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന താലിക്കെട്ടില്‍ ഉടനീളം മോദി പങ്കെടുത്തിരുന്നു. വധുവിനും വരനും പൂമാല എടുത്തുനല്‍കിയതും മോദിയായിരുന്നു. ശേഷം ഇരുവരെയും അനുഗ്രഹിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഗുരുവായൂരില്‍ എത്തിയത്.
തുടര്‍ന്ന് ഗോകുലം കണ്‍വൻഷൻ സെന്‍ററില്‍ വച്ച് നടന്ന വിവാഹ റിസപ്ഷനില്‍ മമ്മൂട്ടി, മോഹൻലാല്‍, ജയറാം, ദിലീപ്, ഫാസില്‍, ജോഷി, ബിജു മേനോൻ, സംയുക്ത വര്‍മ്മ, ഗായിക ചിത്ര, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ കുടുംബ സമേതം പങ്കെടുത്തു.
Post a Comment