ഫെബ്രുവരി 1 മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ്

 


ഡല്‍ഹി: അടുത്ത മാസം 1 മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കര്‍ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവര്‍ത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ ഒരു വാഹനത്തില്‍ തന്നെ ഒന്നിലേറെ ഫാസ്ടാഗുകള്‍ ഒട്ടിക്കുന്ന പതിവുണ്ട്.


ഇതു പലപ്പോഴും 2 തവണ ടോള്‍ പിരിവിനും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇനി മുതല്‍ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കില്‍ ഡീആക്ടിവേറ്റ് ചെയ്യാൻ ടോള്‍ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.



Post a Comment

Previous Post Next Post