ഡല്‍ഹി:രാജ്യത്ത് അടുത്ത മാസം പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില കുറയ്‌ക്കാന്‍ എണ്ണ വിതരണ കമ്ബനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്.
ലിറ്ററിന് അഞ്ചുരൂപ മുതല്‍ പത്തുരൂപ വരെ ഇന്ധനവില കുറയ്‌ക്കുന്നതിനെ കുറിച്ച് എണ്ണവിതരണ കമ്ബനികള്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇതിന് മുമ്ബ് ഏകദേശം രണ്ട് വര്‍ഷം മുമ്ബാണ് കുറച്ചത്. കേന്ദ്ര വ്യായാമ നയം അനുസരിച്ച് എട്ട് രൂപയും ആറ് രൂപയുമാണ് അന്ന് കുറച്ചത്.
രാജ്യത്തെ എണ്ണക്കമ്ബനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
മൂന്നാംപാദ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ എണ്ണക്കമ്ബനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. കുറഞ്ഞ വിലക്ക് എണ്ണ ലഭിച്ചതാണ് കമ്ബനികള്‍ക്ക് ഗുണകരമായത്.ഈയൊരു സാഹചര്യത്തില്‍ എണ്ണ കമ്ബനികള്‍ വില കുറക്കാൻ ഒരുങ്ങുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post a Comment