ശബരിമലയില്‍ മകരജ്യോതി ദര്‍ശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍


ശബരിമല: ശബരിമലയില്‍ മകരജ്യോതി ദര്‍ശനം ഇന്ന്. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരിമലയില്‍ ഇന്നു വൈകുന്നേരം ദീപാരാധന നടക്കുമ്ബോള്‍ അങ്ങകലെ പൊന്നമ്ബലമേട്ടില്‍ മിന്നിമറയുന്ന ജ്യോതിയുടെ പുണ്യത്തിനുവേണ്ടി ദിവസങ്ങളായി അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ്.
സന്നിധാനവും പരിസരവും പമ്ബയും തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു.

മകരവിളക്ക് ദിനമായ ഇന്നു പുലര്‍ച്ചെ 2.15ന് നട തുറക്കും. മകരജ്യോതി ദര്‍ശനത്തിനായി എത്തിയിട്ടുള്ള തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കും മറ്റുമായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയില്‍ പ്രധാനമായും പത്ത് വ്യൂ പോയിന്‍റുകളിലായി ഭക്തരെ ക്രമീകരിക്കും.

പമ്ബ, നിലയ്‌ക്കല്‍, അട്ടത്തോട് എന്നിവിടങ്ങളിലും മകരജ്യോതി ദര്‍ശനത്തിനു സൗകര്യം ചെയ്തിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരജ്യോതി ദര്‍ശനം സാധ്യമായ മറ്റു സ്ഥലങ്ങളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post