റേഷന്‍ വിതരണം ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും ഇന്ന് പുനരാരംഭിക്കും.
റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നലെ പിൻവലിച്ചിരുന്നു. ഭക്ഷ്യമന്ത്രി ഇടപെട്ട് കരാറുകാര്‍ക്ക് നവംബറിലെ കുടിശിക അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ജനുവരി 13നാണ് സമരം ആരംഭിച്ചത്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്.

Post a Comment

Previous Post Next Post