കാപ്പിമല -മഞ്ഞപ്പുല്ല് -പൈതല്‍മല റോഡ് നവീകരണത്തിന് തുടക്കം;സഞ്ചാരികള്‍ക്ക് പ്രവേശനമില്ല



ആലക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍ മലയിലേക്കുള്ള ആലക്കോട് - കാപ്പിമല - മഞ്ഞപ്പുല്ല് റോഡിന്‍റെ നവീകരണ പ്രവര്‍ത്തിക്ക് തുടക്കമായി.

കാപ്പിമലയില്‍ നിന്നും മഞ്ഞപ്പുല് വഴി പൈതല്‍ മലയിലേക്കുള്ള റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നത്. റോഡ് തകര്‍ന്നതുമൂലം സ്വകാര്യ വാഹനങ്ങളില്‍ വരുന്ന വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ കാപ്പിമലയില്‍ എത്തി മറ്റു വാഹനങ്ങളിലാണ് വനാതിര്‍ത്തിലേക്കും പൈതല്‍ മലയിലേക്കും പോയിരുന്നത്. ദിവസേന വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകള്‍ ഇതുവഴിയാണ് വന്നിരുന്നത്. റോഡ് റീ ടാറിംഗ് നടത്തി നവീകരിക്കണമെന്നത് നാട്ടുകാരുടെയും സഞ്ചാരികളുടെയും ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. 


സഞ്ചാരികള്‍ക്ക് പ്രവേശനമില്ല 


കാപ്പിമല മഞ്ഞപ്പുല്ലില്‍ നിന്നും പൈതല്‍ മലയിലേക്കു കയറുന്ന റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസത്തെക്ക് മഞ്ഞപ്പുല്ല് വഴി പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലന്ന് തളിപ്പറമ്ബ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post