യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. പ്രത്യേക മെഡിക്കൽ പരിശോധനയിൽ രാഹുലിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വിധി. ആരോഗ്യ പ്രശ്നമുണ്ടെന്ന രാഹുലിന്റെ വാദം പരിഗണിച്ചാണ് കോടതി പരിശോധന നടത്താൻ നിർദ്ദേശിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡിൽ
Alakode News
0
Post a Comment