ആരടിക്കും സ്വര്‍ണക്കപ്പ്? അവസാന ലാപ്പില്‍ കോഴിക്കോടിന്റെ കുതിപ്പ്, പിറകില്‍ വിട്ടുകൊടുക്കാതെ കണ്ണൂര്‍

സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ സ്വര്‍ണ കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിനെ തള്ളി കോഴിക്കോട് മുന്നില്‍.

901 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 897 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. വെറും ഏഴു പോയിന്റുകളുടെ മാത്രം വ്യത്യാസത്തില്‍ 893 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.

നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയില്‍ നടക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്തെങ്കിലും പാലക്കാടും സ്വര്‍ണ്ണക്കപ്പില്‍ പ്രതീക്ഷ വെച്ച്‌ തന്നെയാണ് കൊല്ലത്തേക്ക് വണ്ടി കയറിയത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയാണ് സദസ്സിലെ മുഖ്യാതിഥി.

Post a Comment

Previous Post Next Post