സ്വര്‍ണം വാങ്ങാനാണോ? വൈകിക്കേണ്ട പുതുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വില

തിരുവനന്തപുരം: comസ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ജനുവരി മൂന്ന് മുതല്‍ സ്വര്‍ണവില താഴേക്കാണ്.

ആറ് ദിവസത്തിനുള്ളില്‍ 660 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.

ജനുവരി രണ്ടിന് വില ഉയര്‍ന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4785 രൂപയാണ്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

#Gold #Rate #Today #08 #01 #2024

Post a Comment

Previous Post Next Post