കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46440 രൂപയാണ്. 80 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5805 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ അര ലക്ഷം രൂപ ചെലവാകും. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് കരുതുന്നത്. ഒരു പവന് 47000 രൂപയായിരുന്നു ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതുതന്നെ.

Post a Comment