നിരോധിത നോണ്‍ വൂവണ്‍ ക്യാരിബാഗുകള്‍ ഉപയോഗിച്ചാല്‍ നടപടി

 


കണ്ണൂര്‍ : സംസ്ഥാനത്ത് നിരോധനമുള്ള 60 ജിഎസ്‌എം കുറഞ്ഞ കനമുള്ള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.


60ന് മുകളില്‍ ജിഎസ്‌എം ഉണ്ടെന്ന് വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച്‌ ചില ഏജന്‍സികള്‍ നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ വിപണനം നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.. ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള നോണ്‍ വൂവണ്‍ ഫാബ്രിക്സിൻ്റെ തുക്കം 60 ഗ്രാം ആയിരിക്കണം. ആദ്യ തവണ പതിനായിരം രൂപയും ആവര്‍ത്തിക്കുന്ന പക്ഷം 25,000 രൂപയും പിന്നിട് 50,000 രൂപയും പിഴ ചുമത്തി ലൈസന്‍സ് റദ്ദാക്കും.


Post a Comment

Previous Post Next Post