നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കി ഗോവയില്‍ നിന്ന് കര്‍ണാടകയിലേയ്ക്ക്; സ്റ്റാര്‍ട്ട് അപ്പ് സംരംഭക അറസ്റ്റില്‍

 


നാലുവയസ്സുകാരനായ മകനെ ഗോവയില്‍വെച്ച്‌ കൊലപ്പെടുത്തിയ ബെംഗളൂരു സ്വദേശിയായ സംരംഭകയെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ ഇവര്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്തതായി പോലീസ് അറിയിച്ചു.


വടക്കന്‍ ഗോവയിലെ കന്‍ഡോളിമില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രതി സുചന സേഥ് ചെക്ക് ഔട്ട് ചെയ്തത്. തുടര്‍ന്ന് ഇവിടുത്തെ തൊഴിലാളികള്‍ മുറി വൃത്തിയാക്കുന്നതിനിടെയാണ് രക്തക്കറ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. തൊട്ടുപിന്നാലെ അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ കര്‍ണാടകയില്‍ തിരികെയെത്തിയ സുചനയെ ചിത്രദുര്‍ഗ ജില്ലയിലെ അമാന്‍ഗള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റു ചെയ്തത്. ഗോവ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് നടപടി. ഗോവന്‍ പോലീസ് തിങ്കളാഴ്ച വൈകുന്നേരം കര്‍ണടകയിലെത്തി സൂചനയെ കസ്റ്റഡിയില്‍ എടുത്തു.

Post a Comment

Previous Post Next Post