കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്; റീകൗണ്ടിങ്ങിൽ SFIയ്ക്ക് ജയം

 


തൃശ്ശൂർ കേരളവർമ കോളേജ് ചെയർമാൻ തെരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ്ങിൽ SFIയ്ക്ക് ജയം. SFIയുടെ സ്ഥാനാർഥി അനിരുദ്ധൻ KSU സ്ഥാനാർഥി ശ്രീക്കുട്ടനെക്കാൾ 3 വോട്ടുകൾ അധികം നേടിയാണ് വിജയിച്ചത്. ശ്രീക്കുട്ടൻ നൽകിയ പരാതിയിൽ ഹൈക്കോടതി റീകൗണ്ടിങ്ങിനു ഉത്തരവിടുകയായിരുന്നു. കർശനമായ നിയന്ത്രണങ്ങളോടെ 6 മണിക്കൂറോളം എടുത്താണ് റീകൗണ്ടിങ് പൂർത്തിയാക്കിയത്. എന്നാൽ റീകൗണ്ടിങ്ങിൽ അസാധു, നോട്ട വോട്ടുകളുടെ എണ്ണം കൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post