വോട്ടർ പട്ടികയിൽ പേര് ചേർക്കാം; സമയപരിധി ഡിസംബർ 9ന് അവസാനിക്കും

 


2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ഡിസംബർ ഒമ്പതിന് അവസാനിക്കും. സ്പെഷ്യൽ കാമ്പയിൻ പ്രമാണിച്ച് ജില്ലകളിലെ എല്ലാ പോളിങ് ബൂത്തുകളും ഡിസംബർ മൂന്നിന് തുറന്നു പ്രവർത്തിക്കും. ബിഎൽഒയുടെ സേവനവും ലഭിക്കും. എല്ലാ വില്ലേജ് - താലൂക്ക് ഓഫീസുകളും ഡിസംബർ മൂന്നിന് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post