മാധ്യമപ്രവര്‍ത്തകൻ എ വി പ്രദീപ് അന്തരിച്ചു;ശ്രീകണ്ഠപുരം എരുവശേരി സ്വദേശിയാണ്

 


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എ വി പ്രദീപ് അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.


ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. മികച്ച ഹ്യൂമൻ ഇന്ററസ്‌റ്റിങ്‌ സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 1998ല്‍ ശ്രീകണ്‌ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ്‌ എഡിറ്റര്‍ ട്രെയിനിയായി. 


കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്‌, കോഴിക്കോട്‌ ബ്യൂറോകളിലും സെൻട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന്‌ മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്‌. ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്‌ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ്‌ മീഡിയം എച്ച്‌എസ്‌എസ്‌ അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പ്രദീഷ്‌, പ്രമീള.

Post a Comment

Previous Post Next Post