മലയോരത്തേക്കുള്ള രാത്രി യാത്രികര്‍ക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി സര്‍വീസ്


ആലക്കോട്: രാത്രികാലങ്ങളില്‍ ട്രെയിനിലും മറ്റുമായി കണ്ണൂര്‍ നഗരത്തിലെത്തുന്ന മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ്.

രാത്രി 12ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആലക്കോട് മണക്കടവ് വഴി ചീക്കാട്ടേക്കാണ് സര്‍വീസ്. പുലര്‍ച്ചെ രണ്ടിന് ബസ് ചീക്കാട്ടെത്തും. തുടര്‍ന്ന് ചീക്കാട് നിന്ന് രാവിലെ 7.35ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. 

കരുവഞ്ചാല്‍, ആലക്കോട് ,തേര്‍ത്തല്ലി, ചെറുപുഴ, താബോര്‍, അരിവിളഞ്ഞപൊയില്‍, കാര്‍ത്തികപുരം , ഉദയഗിരി, മാമ്ബൊയില്‍, മണക്കടവ്, നടുവില്‍, ചപ്പാരപ്പടവ്, പെരുമ്ബടവ് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് ബസ് ഏറെ സഹായകരമാകും. വന്ദേ ഭാരത്, എക്സിക്യൂട്ടീവ്, ജനശതാബ്ദി എന്നീ ട്രെയിനുകളില്‍ വരുന്ന യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് ഗുണകരമാകും. 

ഇതു കൂടാതെ ചീക്കാട് നിന്നും രാവിലെ 4.15ന് പുറപ്പെട്ട് രാവിലെ 6.10ന് കണ്ണൂരിലെത്തുന്ന ഒരു കെഎസ്‌ആര്‍ടിസി ബസും സര്‍വീസ് നടത്തുന്നുണ്ട്. കൊറോണ കാലത്തിന് മുമ്ബുവരെ ആലക്കോട് വഴി രാത്രി കാലങ്ങളില്‍ മൂന്നു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

Post a Comment

Previous Post Next Post