ഡല്‍ഹി: ഒട്ടുമിക്ക പേനകളുടെയും അടപ്പിൽ ചെറിയൊരു ദ്വാരം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം.
പക്ഷേ ഇത് ഒരു ഡിസൈനല്ലെന്ന് നിങ്ങള്‍ക്കറിയാമോ, അതിനു പിന്നില്‍ ഒരു കാരണമുണ്ട്. എന്തുകൊണ്ടാണ് ഈ ദ്വാരം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേന അടയ്ക്കുമ്ബോഴും തുറക്കുമ്ബോഴും ഈ ദ്വാരം വായു മര്‍ദം തുല്യമായി നിലനിര്‍ത്തുന്നു, ഇതുകൂടാതെ, പേനയുടെ മഷി ഉണങ്ങാതിരിക്കാൻ ദ്വാരം സഹായിക്കുന്നു എന്നൊക്കെയുള്ള പൊതുവിശ്വാസം ഉണ്ട്. ഇവ ശരിയാണെങ്കിലും അല്ലെങ്കിലും പ്രധാന കാരണം ഇതല്ല.
ഇതാണ് പ്രധാന കാരണം!
പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് മിക്കവരുടെയും ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തത്തിന് വഴിവച്ചേക്കാം. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്നത് മരണത്തിന് വരെ കാരണമാകും. പ്രത്യേകിച്ചും കുട്ടികളിലാണ് അപകട സാധ്യത കൂടുതല്‍. പേനയുടെ അടപ്പില്‍ ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല.
ഇക്കാരണത്താല്‍, പേന നിര്‍മാതാക്കള്‍ അടപ്പില്‍ ദ്വാരം ഉണ്ടാക്കാൻ തുടങ്ങി. അതിനാല്‍ ഒരു കുട്ടിയോ മുതിര്‍ന്നവരോ അബദ്ധത്തില്‍ അടപ്പ് വിഴുങ്ങിയാലും, മരണസാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ബിക് എന്ന കമ്ബനിയാണ് ആദ്യമായി അടപ്പില്‍ ദ്വാരം അവതരിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി ബൈജുരാജ് ശാസ്ത്രലോകം പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്.

Post a Comment