ഉദയഗിരിയിലെ യുവജനങ്ങൾ നിർമിച്ച പുൽക്കൂട് ശ്രദ്ധകേന്ദ്രമാകുന്നു

ആലക്കോട് :മലയോരഗ്രാമമായ ഉദയഗിരിയിലെ യുവജനങ്ങൾ ഉദയഗിരി ടൗണിൽ നിർമിച്ച പുൽക്കൂട് ശ്രദ്ധകേന്ദ്രമാകുന്നു.കഴിഞ്ഞ 20 ദിവസത്തെ കഠിന അധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച പുൽക്കൂടിന് പുറകിൽ അനേകം സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മാനസികപരമായും, സാമ്പത്തികപരമായും പിന്തുണ ലഭിക്കുകയുണ്ടായി



ക്രിസ്മസുമായി ബന്ധപ്പെട്ട് പുൽക്കൂട് പണിയാൻ പള്ളിയിൽ എത്തിയ യുവജനങ്ങൾക്ക് നേരിടേണ്ടി വന്നത് നിരാശജനകമായ വാക്കുകൾ ആയിരുന്നു.
ഈ വർഷം പള്ളിക്ക് പുൽക്കൂട് പണിയാൻ ഉദ്ദേശിക്കുന്നില്ലെന്നും ആയതിനാൽ തന്നെ പണിയുമായി മുന്നോട്ട് പോകേണ്ടെന്നും കേട്ടപ്പോൾ... ഒരുപാട് തവണ അഭ്യർത്ഥിച്ചിട്ടും പണിയണം എന്ന ആവിശ്യം അംഗീകരിക്കപ്പെടാതെ അവഗണിക്കപ്പെട്ടപ്പോൾ.... ഒരു പുൽക്കൂട് ടൗണിൽ നിർമ്മിക്കുക എന്ന തീരുമാനം യുവജനങ്ങൾ ഒന്നടങ്കം കൈകൊണ്ടു...

നല്ല ചെലവും അധ്വാനവും വരുന്ന പുൽക്കൂട് പണി മുന്നോട്ടുകൊണ്ടുപോകാൻ എളുപ്പമായിരിക്കില്ല എന്ന് പറഞ്ഞ് പലരും നിരാശപ്പെടുത്തിയപ്പോൾ അതൊന്നും കേൾക്കാതെ പുൽക്കൂട് ഞങ്ങൾ പണിതിരിക്കും എന്നും പറഞ്ഞ് യുവജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ ഉദയഗിരി കണ്ടത് കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടുകളിൽ ഒന്ന്.
വ്യാപാരികളുടെയും വിദേശത്തുള്ള ഉദയഗിരികാരുടെയും, യുവജനങ്ങൾക്കൊപ്പം കൂടിയ മറ്റു പ്രിയപ്പെട്ടവരുടെയും സഹകരണത്തോടെ സാമ്പത്തികമായ കാര്യങ്ങൾ കൃത്യമായ രീതിയിൽ ഏകോപിപ്പിച്ചു

Post a Comment

Previous Post Next Post