ക്രിസ്മസ് ആഘോഷ പരിപാടികൾക്കിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു



പൈസക്കരി: ക്രിസ്മസ് ആഘോഷ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞു വിണതിനെ തുടർന്ന് സംഭവിച്ച യുവാവിൻ്റെ മരണം പൈസക്കരിയിലെ നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പൈസക്കരി മടയ്ക്കലിലെ ചേന്നാട്ട് ഷാജുവിൻ്റെ മകൻ ജോസഫ് (കുട്ടാപ്പി-18) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻ്റ് സയൻസ് കോളജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു. കെസിവൈഎം പൈസക്കരി യൂണിറ്റിലെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന ജോസഫ് ഇടവകയിലെ ക്രിസ്മസ് കരോൾ പരിപാടികളുടെ ഭാഗമായി പയ്യാവൂർ ടൗണിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.  ബോധരഹിതനായ ജോസഫിനെ ഉടൻ തന്നെ പയ്യാവൂരിലെ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ദ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് (24, ഞായർ) 2.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടത്തും. കരിക്കോട്ടക്കരി ആലപ്പാട്ട് കുടുംബാംഗം മിനിയാണ് ജോസഫിൻ്റെ മാതാവ്. സഹോദരങ്ങൾ: ഡോണ (എംടെക് വിദ്യാർത്ഥിനി, തിരുവനന്തപുരം), ദിയ (ബിരുദ വിദ്യാർത്ഥിനി, നിർമലഗിരി കോളജ്, കൂത്തുപറമ്പ്).

Post a Comment

Previous Post Next Post