82,000 രൂപ പിഴ അടച്ചു: റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനല്‍കാൻ കോടതി ഉത്തരവ്

പത്തനംതിട്ട: മോട്ടര്‍ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നല്‍കാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴ 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു നല്‍കാൻ ഉത്തരവിട്ടത്.

അടുത്ത ആഴ്ചമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗിരീഷ് വ്യക്തമാക്കി. 

പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനല്‍കാൻ അധികൃതര്‍ തയാറാവാതിരുന്നതോടെയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. 

ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാൻ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.


Post a Comment

Previous Post Next Post