കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകര്‍ത്തു. ഇന്ന് കൊച്ചിയില്‍ നടന്ന ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്.
പല പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്. അറ്റാക്ക് ചെയ്ത് കൊണ്ട് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 12ആം മിനുട്ടില്‍ ലീഡ് എടുത്തു.
പെപ്ര ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ താരം പന്ത് ദിമിക്ക് കൈമാറി. മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ സിക്സ് യാര്‍ഡ് ബോക്സിലേക്ക് നീങ്ങിയ ദിമി പന്ത് വലയിലേക്ക് എത്തിച്ചു. താരത്തിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ജയേഷ് റാണയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. നവോചയുടെ ഒരു മിസ് പാസില്‍ നിന്നും മുംബൈ സിറ്റിക്ക് ഒരു അവസരം കിട്ടി. എന്നാല്‍ സച്ചിൻ അപ്പോള്‍ രക്ഷകനായി. ആദ്യ പകുതിയുടെ അവസാനം വിബിനെ പരിക്ക് കാരണം നഷ്ടമായത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
Post a Comment