നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നവർക്ക് താക്കീതുമായി ആര്‍ടിഒ

 


എഐ ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുപിടിച്ച് അപകടകരമായി വാഹനമോടിക്കുന്നവര്‍ ദിനംപ്രതി കൂടി വരുന്നു. കോഴിക്കോട് മാത്രം നിരവധി പേരെ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 6 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പിഴയും ചുമത്തി. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുപിടിച്ചാലും ആളെ കണ്ടെത്തും. നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.

Post a Comment

Previous Post Next Post