സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; നിരക്ക് അറിയാം

 


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 45,840 രൂപയാണ് സംസ്ഥാനത്ത് വില.


കഴിഞ്ഞ ദിവസം ഇത് 46,200 രൂപയായിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5730 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തെ വര്‍ധനയ്ക്കു ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.


ബുധനാഴ്ച പവന്‍ വില സമീപ ദിവസങ്ങളെ കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു.

Post a Comment

Previous Post Next Post