ലൂണയുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഇനി വിശ്രമം; പുതിയ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

 



മുബൈ: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.താരത്തിന്റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്.

ലൂണയ്ക്ക് മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.അതിനാല്‍ത്തന്നെ ഈ സീസണില്‍ ഇനി ലൂണ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ വരും മത്സരങ്ങളിലും കാര്യമായി ബാധിച്ചേക്കാം. ഈ സീസണില്‍ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിരുന്നു. ലൂണ ദീര്‍ഘകാലം പുറത്തിരിക്കുകയാണെങ്കില്‍ ക്ലബ് ജനുവരിയില്‍ പുതിയ വിദേശ താരത്തെ ടീമില്‍ എത്തിച്ചേക്കും.


അതേസമയം ക്ലബ് ഇതുവരെ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രസ്താനവനകളൊന്നും ഇനിയും നടത്തിയിട്ടില്ല.

Post a Comment

Previous Post Next Post