പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു



പയ്യന്നൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം കാരണം യുവതി മരിച്ചു. കാങ്കോല്‍ നോര്‍ത്ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബിജെപി കര്‍ഷകമോര്‍ച്ച സംസ്ഥാന മീഡിയ കോ-കണ്‍വീനറും ഏറ്റുകുടുക്ക എല്‍പി സ്‌കൂള്‍ മുഖ്യാധ്യാപകനുമായ സി.കെ.

രമേശന്‍റെ മകളും കെ.വി. അഭയിന്‍റെ ഭാര്യയായ വി. ആതിര (28)ആണ് മരിച്ചത്. 


പ്രസവത്തിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ആതിരയ്ക്ക് പൊടുന്നനെ ബിപി കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആരോഗ്യനില വഷളാവുകയുമായിരുന്നു. 


ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്ന് പറയുന്നു. അമ്മ: വി. അനുപ്രിയ. സഹോദരി: അനശ്വര.

പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു

Post a Comment

Previous Post Next Post