കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 


കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിൻറിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.

രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ കട്ടിലില്‍ മരിച്ച്‌ കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.


കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ജീവനക്കാര്‍ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടത്.

Post a Comment

Previous Post Next Post