ആലക്കോട്: വിനോദ സഞ്ചാര മേഖലകളിലേക്ക് യുവത കൂടുതലായി കടന്നുവരാൻ തുടങ്ങിയ തോടെ കണ്ണൂരിന്‍റെ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുത്തനുണര്‍വ്
മഞ്ഞപ്പുല്ല്, പൈതല്‍മല, പാലക്കയംതട്ട്, കാപ്പിമല, ഏഴരക്കുണ്ട് എന്നിവിടങ്ങളില്‍ നൂറിലധികം ഹോംസ്റ്റേ റിസോര്‍ട്ട് സ്ഥാപനങ്ങളാണ് പുതുതലമുറയെ ലക്ഷ്യംവച്ച് തുടങ്ങിയിട്ടുള്ളത്. പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വളര്‍ന്നുവരുന്ന താബോര്‍, തിരുനെറ്റിക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും ഹോംസ്റ്റേ ഇടംപിടിച്ചു കഴിഞ്ഞു.
വൻകിട ബിസിനസ് സംരംഭകര്‍ മുതല്‍ തദ്ദേശിയര്‍ വരെ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കായി മുതല്‍ മുടക്കുകയാണ്.ഹോംസ്റ്റേകളാണ് തദ്ദേശീയര്‍ പ്രധാനമായും തുടങ്ങുന്നത്. ആയുര്‍വേദ ചികിത്സയ്ക്കും ധ്യാനകേന്ദ്രത്തിനും പ്രാധാന്യം നല്‍കുന്ന താമസ കേന്ദ്രങ്ങളും ഇവിടെ കാണാം. ഇവിടങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുൻകൂട്ടി ബുക്കിംഗും ആരംഭിച്ചു. പ്രധാന റിസോര്‍ട്ടിലെ മുറികള്‍ ഓണ്‍ലൈനായി ഇതിനകം തന്നെ ആളുകള്‍ ബുക്കിംഗ് ചെയ്തു.
പൈതല്‍മലയില്‍ ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകള്‍ ആലക്കോട്, നടുവില്‍, ഏരുവേശി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുകയാണ്. വിദേശത്തുനിന്നു പോലും മലയോരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാൻ വിദേശ ടൂറിസ്റ്റുകള്‍ എത്താറുണ്ട്. ഇവിടുത്തെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് സംഘടനകളുടെ വാര്‍ഷികം, പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം, കുടുംബ യോഗങ്ങള്‍ തുടങ്ങിയവ റിസോര്‍ട്ടുകളില്‍ നടത്താനാണ് ആളുകള്‍ക്ക് താത്പര്യം.

Post a Comment