ബിസിസിഐയുടെ ആദരം; ധോണിയുടെ ജേഴ്‌സി നമ്പർ ഏഴിനും ഇനി വിശ്രമം, വിരമിക്കല്‍ പ്രഖ്യാപിച്ചു

 


ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണിക്ക് ബിസിസിഐയുടെ ആദരം. ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്ബര്‍ ജേഴ്‌സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല.


ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്ബര്‍ ജേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 


ഇതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നന്വര്‍ ജേഴ്‌സിയാണ്. ഇനി മുതല്‍ 7, 10 നമ്ബറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


''നിലവിലുള്ളതും വരാനിരിക്കുന്നതുമായ ക്രിക്കറ്റ് കളിക്കാരോട് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കളിക്കാര്‍ക്ക് എം എസ് ധോണിയുടെ ഏഴാം നമ്ബര്‍ ജേഴ്‌സി എടുക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ബിസിസിഐ ധോണിയുടെ ജേഴ്‌സി നമ്ബര്‍ പിന്‍വലിച്ചു. നമ്ബര്‍ 10 നേരത്തേ തന്നെ ലഭ്യമല്ല''- ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 


ഏകദേശം 60 നമ്ബറുകള്‍ സാധാരണ ഇന്ത്യന്‍ കളിക്കാര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും അവന്റെ നമ്ബര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ 30 നമ്ബറുകളുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്റെ ജന്മദിനമായതിനാല്‍ (ജൂലൈ 7) ഏഴാം നമ്ബര്‍ ജേഴ്സി തനിക്ക് ഭാഗ്യമാണെന്ന് ധോണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

Post a Comment

Previous Post Next Post