തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം

 


അനുജന്റെ തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. സ്‌കൂള്‍ വിട്ടുവന്ന ഹയ തന്റെ സഹോദരന്റെ(1) തൊട്ടിലിനരികെ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

Post a Comment

Previous Post Next Post