നടൻ വിജയകാന്ത് അന്തരിച്ചു

 


പ്രശസ്ത സിനിമ നടനും ഡിഎംഡികെ പാർട്ടി സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.


വിജയകാന്ത്: അഭിനയജീവിതം

വിജയകാന്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു ക്യാപ്റ്റൻ പ്രഭാകരൻ എന്നിവയാണ്. 1980കളിൽ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ, രജനികാന്ത് എന്നിവർക്ക് ശേഷം മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ആക്ഷൻ നായകന്റെ പരിവേഷമാണ് വിജയകാന്തിനു ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്. തന്റെ മിക്ക ചിത്രങ്ങളും തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.



വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതം

2005 സെപ്റ്റംബർ 14 നാണ് വിജയകാന്ത് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (DMDK) പാർട്ടി സ്ഥാപിച്ചത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011ൽ AIDMKയുമായി സഖ്യമുണ്ടാക്കി 40ഇൽ 29 സീറ്റുകൾ നേടി. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJPയുമായി സഖ്യം ഉണ്ടാക്കി, പക്ഷെ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടു.


വിജയകാന്ത്: സ്വകാര്യ ജീവിതം

കെഎൻ അൽഅഗർ സ്വാമിയുടെയും ആണ്ടൽ അഴഗർസ്വാമിയുടേയും മകനായി 1952 ഓഗസ്റ്റ് 25ന് മധുരയിൽ വിജയരാജ് അളഗർസ്വാമി എന്ന പേരിൽ വിജയകാന്ത് ജനിച്ചു. 1990 ജനുവരി 31ന് പ്രേമലതയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. 2011 മുതൽ 2016 വരെ തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. വിരുദാചലം, ഋഷിവന്ദ്യം എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 2 തവണ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post