തളിപ്പറമ്പ്: സംസ്ഥാനത്തെ നഗരസഭകളിലും കോര്‍പറേഷനുകളിലും ജനുവരി ഒന്നുമുതല്‍ കടലാസിലുള്ള അപേക്ഷ രഹിത ഓഫീസുകളായി മാറും.
കെ-സ്മാര്‍ട്ട് എന്ന പുതിയ വെബ് അധിഷ്ടിത സോഫ്റ്റ് വെയറിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഭരണ നിര്‍വഹണം ഡിജിറ്റലൈസ് ആകും. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അവരവരുടെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് തയാറാക്കുന്ന സിറ്റിസണ്‍ ലോഗിനിലൂടെ നഗരസഭയിലേക്കുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.
വാട്‌സ് ആപ്പ്, എസ്‌എംഎസ്, ഇമെയില്‍ തുടങ്ങിയ മെസേജിംഗ് ആപ്പുകളുടെ സഹായം കൂടി സേവനരംഗത്ത് ഉപയോഗിക്കുകയാണ്. ഇതോടു കൂടിഅതുകൊണ്ട് തന്നെ സേവനങ്ങള്‍ സമയബന്ധിതമായും വേഗത്തലും ലഭ്യമാകും. ജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ അപേക്ഷയുടെ തത്‌സ്ഥിതി ആപ്ലിക്കേഷനിലൂടെ അറിയാനാകും. നഗരസഭയില്‍ നിന്നും നല്‍കുന്ന എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനായിരിക്കും.
നഗരസഭയില്‍ അടക്കേണ്ട തുകകള്‍ ഇ-പോസ്, യുപിഐ സംവിധാനത്തിലൂടെയും സ്വീകരിക്കും. വിവാഹ രജിസ്ട്രേഷൻ, ജനന-മരണ രജിസ്ട്രേഷൻ/സേവനങ്ങള്‍, ബില്‍ഡിംഗ് പെര്‍മിറ്റ്, വസ്തു നികുതി, വ്യാപാര ലൈസൻസ്,വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് പൊതുനങ്ങള്‍ക്ക് ഇനി ഓഫീസില്‍ വരാതെ തന്നെ നടത്താവുന്നതാണ് ജനുവരി ഒന്നുമുതല്‍ ഓഫീസ് സംവിധാനം പൂര്‍ണമായും കടലാസ് രഹിതമായിരിക്കുമെന്ന് നഗരസഭാധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Post a Comment