കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം

 


കൊല്ലം ,:ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണമുണ്ടായിയെന്ന് പരാതി.


ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവര്‍ ആക്രമിച്ചെന്നാണ് പരാതി.


പരിക്കേറ്റ ഷിജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാളെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. ഈ സംഭവത്തില്‍ ഇരുവരും ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.


Post a Comment

Previous Post Next Post