രാവിലെ ഏലയ്ക്ക ചായ കുടിച്ചാലോ? ഏറെയുണ്ട് ഗുണങ്ങൾ...

 


പലരും രുചിയ്ക്ക് വേണ്ടി ചായയില്‍ ഏലയ്ക്ക ചേര്‍ക്കാറുണ്ടെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. സ്ഥിരമായി ഏലയ്ക്ക ചായ കുടിക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കും, ഒപ്പം ദഹനം സുഗമമാക്കുകയും ചെയ്യും. മാനസിക സമ്മര്‍ദങ്ങളും ഉത്കണ്ഠയും അകറ്റുന്നതിനും ഇതിന് പ്രധാന പങ്കുണ്ട്. മാത്രമല്ല, തൊണ്ടവേദന അകറ്റുക, വായ്നാറ്റം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഏലയ്ക്ക ചായയ്ക്കുണ്ട്.

Post a Comment

Previous Post Next Post