പലപ്പോഴും നമ്മളറിയാതെ ഫോണില്‍ ഫ്ലാഷ്ലൈറ്റ് ഓണ്‍ ആയി കിടക്കാറില്ലേ. ഫ്ലാഷ് ലൈറ്റ് ആയതുകൊണ്ട് നമുക്ക് വേഗത്തില്‍ ശ്രദ്ധിക്കാൻ കഴിയും
എന്നാല്‍ നമ്മളറിയാതെ ഓണ്‍ ആയി കിടക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് ബ്ലൂടൂത്ത്. എന്നാല്‍ ബ്ലൂടൂത്ത് ഓണ്‍ ആയികിടന്നാല്‍ പണി കിട്ടുമെന്ന് പറഞ്ഞിരിക്കുകയാണ് യുറേകോം സുരക്ഷാ ഗവേഷകര്‍. ഓണ്‍ ആയി കിടക്കുന്ന ബ്ലൂടൂത്ത് വഴി ഹാക്കര്‍മാര്‍ക്ക് അനായാസനം നമ്മുടെ ഫോണുകളിലേക്ക് കടന്നാക്രമണം നടത്താം എന്നാണ് മനസിലാകുന്നത്. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്
ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്ബോള്‍ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു. ഈ പിഴവുകള്‍ ആര്‍കിടെക്ചര്‍ തലത്തില്‍ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്നം ബാധിക്കുമെന്ന സൂചനകളുണ്ട്.
ആര്‍ക്കിടെക്ചറല്‍ ലെവലില്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. ബ്ലൂടൂത്ത് ഉപയോഗശേഷം ഓഫ് ആക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഗവേഷകര്‍ പറയുന്ന ഫലപ്രദമായ പരിഹാരം. പൊതു സ്ഥലങ്ങളില്‍ വച്ച് ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ കൈമാറ്റം ചെയ്യാതിരിക്കുന്നതും ഒരു പരിധിവരെ ഇത്തരം കടന്നാക്രമണങ്ങളെ തടയാൻ സഹായിക്കും.

Post a Comment