മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച കര തൊടാനിരിക്കെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചു വിട്ടു. 23 വിമാനങ്ങള്‍ വൈകും. കനത്ത മഴയാണ് ചെന്നൈയില്‍ തുടരുന്നത്. നഗരത്തിന്റെ പല മേഖലകളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വടക്കൻ തമിഴ്‌നാട്ടിലാണ് മഴ കൂടുതല്‍ ശക്തം.
ചെന്നൈ അടക്കമുള്ള ആറ് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെന്നൈയില്‍ അവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ ആന്ധ്രയിലെ നെല്ലരൂനും മച്‌ലി പട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണ് നിഗമനം
കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുഖല്‍ റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചെന്നൈയില്‍ മെട്രോ, സബര്‍ബൻ ട്രെയിൻ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു.

Post a Comment