മലപ്പുറത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു. മലപ്പുറം കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്.
കാട്ടുപന്നിയുടെ ശല്യം തടയാൻ വേണ്ടി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment